Tuesday, September 28, 2010

മതഗ്രന്ഥങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?

മതവും ശാസ്ത്രവും രണ്ടു വ്യത്യസ്തങ്ങളായ ഭൂമികയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ശാസ്ത്രം ഭൌതികമായ കാര്യങ്ങളില്‍ മനുഷ്യന് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും അറിവുകുളും നല്‍കുമ്പോള്‍ മതവിശ്വാസം ആത്മീയമായ കാര്യങ്ങളില്‍ മനുഷ്യനെ സഹായിക്കുന്നു. മതവിശ്വാസം, ഈ പ്രപഞ്ചത്തിനു "ദൈവം" എന്ന പേരുള്ള ഒരു ബാഹ്യനിയന്ത്രണത്തിന്റെ ആവശ്യകത നല്‍കുന്നു. എന്നാല്‍ ശാസ്ത്രം ഇങ്ങനെയൊരു ആവശ്യകത ഉണ്ട് എന്ന് കരുതുന്നില്ല. നിലപാടുകളിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലം പലപ്പോഴും ശാസ്ത്രവും മതവും ആശയപരമായി ഏറ്റുമുട്ടാറുമുണ്ട്. എന്നാല്‍ ഇന്ന് പലപ്പോഴും മതവിശ്വാസികള്‍ ആത്മീയ കാര്യങ്ങളെക്കാള്‍ ഭൌതീകമായ കാര്യങ്ങള്‍ക്ക് ഉള്ള തെളിവുകളാണ് തങ്ങളുടെ മതങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ അന്വേഷിക്കുന്നത്. ഇത്തരം അന്വേഷണങ്ങളില്‍ ലഭിക്കുന്ന ഏതെങ്കിലും ആലങ്കാരിക പ്രയോഗങ്ങളും മറ്റും ഈ നൂറ്റാണ്ടിലെ ശാസ്ത്രസത്യങ്ങള്‍ "തങ്ങളുടെ മാത്രം ദൈവം" നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ മാത്രം വേദഗ്രന്ഥത്തില്‍ എഴുതി വച്ചിട്ടുണ്ട് എന്ന തരത്തില്‍ പലപ്പോഴും അവതരിപ്പിച്ചു കാണാറുണ്ട്‌. ഇത്തരത്തില്‍ "ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍" എന്ന രീതിയില്‍ അവതരിപ്പിച്ച ചില "ശാസ്ത്രീയ സത്യങ്ങള്‍" അതേ ആശയത്തോടെ / സമാനമായ ആശയത്തോടെ ബൈബിളിലും കാണുവാന്‍ ഇടയായതാണ് ഇവിടെ അവതരിപ്പിക്കുന്നത്‌.

ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്. (ഖുര്‍ആന്‍ 22:46)

ശാസ്ത്രീയ സത്യം : മാറിടങ്ങളിലാണ് ഹൃദയം ഉള്ളത് (ശാസ്ത്രം എന്നാണു ഇത് കണ്ടു പിടിച്ചത്? അല്ലാഹു ആറാം നൂറ്റാണ്ടില്‍ തന്നെ പറഞ്ഞു) പക്ഷെ ഇതെനെക്കാള്‍ വലിയൊരു കണ്ടു പിടുത്തം ക്രിസ്ത്യാനികളുടെ ദൈവം അതിനു മുന്‍പേ നടത്തിയിരുന്നു - രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണെന്നും അത് നേരാവണ്ണം നോക്കിയില്ലെങ്കില്‍ തട്ടിപ്പോകും എന്നും. -

നിന്‍െറ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക; ജീവന്‍െറ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌. (സുഭാഷിതങ്ങള്‍ 4 :23) 

- ഇവിടെ ജീവന്റെ ഉറവ എന്ന് പറയുന്നത് രക്തമല്ലേ? അപ്പോള്‍ ആരാണ് കേമന്‍ - അല്ലാഹുവോ അതോ കര്‍ത്താവോ?

സൂര്യന്‍ അതിന്റെ സ്ഥിരസ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വപജ്ഞനുമായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു. അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്‍ന്നതല്ല. രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം, യാസീന്‍ ;38,39,40)

ഖുര്‍ആനില്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ട്. പക്ഷെ മഴ ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടോ എന്നു അറിയില്ല, പക്ഷെ മഴ എങ്ങനെ ഉണ്ടാവുന്നു എന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്.

കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‌ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ്‌ എന്നാണ്‌ (ആമോസ് 5:8)

- ഈ ഒരൊറ്റ വാക്യത്തിലൂടെ പകലും രാത്രിയും നക്ഷത്രങ്ങളും (കാര്‍ത്തികയും മകയിരവും ബൈബിളില്‍ ഉള്ളതുകൊണ്ട് ക്രിസ്ത്യാനികള്‍ ജോത്സ്യന്മാരെ കാണുന്നത് കൊണ്ട് കുഴപ്പമില്ലായിരിക്കും) സമുദ്രവും സമുദ്രത്തില്‍ നിന്നും മഴയും എല്ലാം പറഞ്ഞുകൊണ്ട് കൂടുതല്‍ ശാസ്ത്രീയത വീണ്ടും "കര്‍ത്താവ്" തെളിയിച്ചിരിക്കുകയാണ്. ഒരു പക്ഷെ ശാസ്ത്രജ്ഞന്‍മാര്‍ ബൈബിള്‍ വായിച്ചിട്ടായിരിക്കാം മഴ എങ്ങനെ ഉണ്ടാവുന്നു എന്നു ഗവേഷണം നടത്തിയത്!!!

ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന്‍ നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. (എന്നു ഒരു വിശ്വാസി) - എങ്കിലും ഞങ്ങളുടെ പ്രവാചകന്‍ അതൊക്കെ പറഞ്ഞിട്ടുണ്ട് എന്നു ഞങ്ങള്‍ തെളിയിക്കും. (എന്നു അതേ വിശ്വാസി)

സ്വന്തം വേദഗ്രന്ഥം മാത്രം സത്യം, അതില്‍ ഇല്ലാത്തതൊന്നും ലോകത്തില്ല, ഇന്നലെവരെ കണ്ടെത്തിയതും ഇന്ന് കണ്ടെത്തുന്നതും നാളെ കണ്ടെത്തുവാന്‍ ഉള്ളതും എല്ലാം അതില്‍ ഉണ്ട് എന്നു വിശ്വസിക്കുവാന്‍ ഏതൊരു മതവിശ്വാസ്സിക്കും അവകാശമുണ്ട്‌. പക്ഷെ ആ വിശ്വാസം എന്തോ മഹത്തായ കാര്യമാണ് എന്ന രീതിയില്‍ വിളിച്ചു കൂവുംമുന്‍പ് ചുറ്റും നോക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ ദൈവങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ഇത്തരം "ശാസ്ത്രീയ സത്യങ്ങളുടെ" അവകാശം പങ്കു വയ്ക്കപ്പെടുന്നുണ്ടോ എന്ന്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതപ്പെട്ടവ അന്നത്തെ മനുഷ്യരോട് അന്നത്തെ സാഹചര്യങ്ങളിലും അറിവുകളിലും നിന്നുകൊണ്ട് അന്നത്തെ വ്യക്തികള്‍ സംസാരിച്ചവയാണ് എന്ന പ്രാഥമിക ബോധം പോലും ഇല്ലാതെ ആധുനിക ശാസ്ത്രം കണ്ടെത്തിയവ ഒക്കെയും അന്നേ പറഞ്ഞു വച്ചിരുന്നവയാണ് എന്ന് വാദിക്കുന്നവരെ പമ്പര വിഡ്ഢികള്‍ എന്നു തന്നെ വിളിക്കണം.

--------------------------------------------------------------------------------

അനുബന്ധം : ഈ പോസ്റ്റു പ്രസദ്ധീകരിച്ചതിനു ശേഷം ആദ്യത്തെ ഇരുപത്തിമൂന്നു മണിക്കൂറിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ ബ്ലോഗറില്‍ നിന്നും പകര്‍ത്തിയത് ചുവടെ ചേര്‍ക്കുന്നു. ഇവരില്‍ കുറെ പേരെങ്കിലും ഞാന്‍ ആരെ ഉദ്ദേശിച്ചാണോ എഴുതിയത് അവരില്‍പ്പെട്ടവര്‍ ആയിരിക്കും. എന്തുകൊണ്ടാണ് എന്നറിയില്ല ആരും പ്രതികരിച്ചു കണ്ടില്ല.

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

9 comments:

Nasiyansan said...

പക്ഷെ ഇതെനെക്കാള്‍ വലിയൊരു കണ്ടു പിടുത്തം ക്രിസ്ത്യാനികളുടെ ദൈവം അതിനു മുന്‍പേ നടത്തിയിരുന്നു - രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണെന്നും അത് നേരാവണ്ണം നോക്കിയില്ലെങ്കില്‍ തട്ടിപ്പോകും എന്നും. -

നിന്‍െറ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക; ജീവന്‍െറ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌. (സുഭാഷിതങ്ങള്‍ 4 :23)

- ഇവിടെ ജീവന്റെ ഉറവ എന്ന് പറയുന്നത് രക്തമല്ലേ? അപ്പോള്‍ ആരാണ് കേമന്‍ -


ഇങ്ങനെയൊന്നും ബൈബിള്‍ വ്യാഖ്യാനിക്കരുതേ....വായിക്കുന്നവര്‍ പേടിച്ചു പോകും ...ബൈബിള്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിനെക്കുറിച്ച് ലഭ്യമായിരിക്കുന്ന വ്യാഖ്യനങ്ങളൊക്കെ ഒന്ന് പരിശോദിക്കുന്നത് നല്ലതാണ് ...

"ജീവന്‍െറ ഉറവകള്‍ " എന്നത് "നന്മ" എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ... തിന്മ പുറപ്പെടുവിക്കാതിരിക്കാന്‍ ഹൃദയത്തെ "ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക" എന്നാണു ലേഖകന്‍ പറയുന്നത് ....

23. with all diligence-or, "above," or "more than all," custody (compare Margin), all that is kept (compare Eze 38:7), because the heart is the depository of all wisdom and the source of whatever affects life and character (Mt 12:35; 15:19).

ബൈബിളിലെ സുഭാഷിതങ്ങളെക്കുറിചു ചെറിയ ഒരു ഐഡിയ ഉണ്ടായിരിക്കുന്നത് നല്ലതാണ് ...

അനുദിനജീവിതത്തിലെ പ്രശ്നങ്ങള്‍ വിവേകപൂര്‍വം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജ്ഞാനത്താല്‍ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങള്‍. ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍ എന്ന വാക്കുകള്‍ കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഇതിലെ ചില ശേഖരങ്ങള്‍ക്ക് (10-22, 25-29) സോളമന്റെ കാലത്തോളംതന്നെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.യുവാക്കളെയും അനുഭവജ്ഞാനം കുറഞ്ഞവരെയും പ്രത്യേകം മുന്‍പില്‍ കണ്ടുകൊണ്ടാണ് താന്‍ എഴുതുന്നതെന്ന് ഗ്രന്ഥകാരന്‍ ആരംഭത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ജ്ഞാനിയായ ഒരു മനുഷ്യന്‍ ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ എപ്രകാരം വര്‍ത്തിക്കണമെന്ന് ഇസ്രായേലിലെ ഗുരുഭൂതന്‍മാര്‍ക്കുള്ള വീക്ഷണം വ്യക്തമായി കാണാം. മതതലത്തില്‍ മാത്രമല്ല, സമൂഹത്തിലും കുടുംബത്തിലും സമചിത്തതയോടെ വര്‍ത്തിക്കുന്നതിനു നിര്‍ദേശങ്ങള്‍ നല്‍കുന്നു. എളിമ, ക്ഷമ, ദരിദ്രരോടു ബഹുമാനം, സ്നേഹിതര്‍ തമ്മില്‍ വിശ്വസ്തത, ഭാര്യാഭര്‍തൃബന്ധം തുടങ്ങി വിവിധ വിഷയങ്ങള്‍ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വിജ്ഞനും ഭോഷനും തമ്മിലുള്ള അന്തരം പ്രത്യേകം എടുത്തുകാണിക്കുന്നു. ഹ്രസ്വവും ഹൃദയത്തില്‍ തുളച്ചുകയറുന്നതുമായ ജ്ഞാനോക്തികള്‍ എളുപ്പത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ബി.സി. രണ്ടാംനൂറ്റാണ്ടിലായിരിക്കണം ഗ്രന്ഥത്തിന് അവസാനരൂപം നല്‍കിയത് എന്ന് കരുതപ്പെടുന്നു ...(POC ബൈബിളിന്റെ അമുഖത്തില്‍ നിന്നും )

Nasiyansan said...

Ref: http://www.preceptaustin.org/proverbs_423_commentary.htm

<-----> said...

Good article. Best Wishes.

YUKTHI said...

Nasiyansan,

ഞാന്‍ എഴുതിയിരിക്കുന്ന വാക്യങ്ങള്‍ POC ബൈബിളിലെ വാക്യങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് അവയ്ക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം ഞാന്‍ നല്‍കി എന്ന് ചോദിച്ചാല്‍ അതിനുത്തരവും ഈ പോസ്റ്റില്‍ തന്നെയുണ്. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി അവതരിപ്പിച്ച ഒരു പുസ്തകത്തില്‍ ആധുനിക ശാസ്ത്രം കണ്ടുപിടിച്ചവയുടെ വിവരണങ്ങള്‍ ലഭ്യമാണെന്നും, ആ വിവരണങ്ങള്‍ ദൈവം നേരിട്ട് പറഞ്ഞതാണെന്നും, അന്നത്തെ മനുഷ്യര്‍ക്ക്‌ ഇത്തരം ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും, അതിനാല്‍ ആ പുസ്തകം ദൈവം നേരിട്ട് രചിച്ചതാണ് എന്നുള്ളതിന്റെ തെളിവാണ് ഇത്തരം വിവരണങ്ങള്‍ എന്നും ചിലരൊക്കെ ബ്ലോഗുകളില്‍ എഴുതികണ്ടു. ഇങ്ങനെ വാദിക്കുന്നവര്‍ക്ക് അവരുടെ ദൈവം നേരിട്ട് അവതരിപ്പിച്ച ഗ്രന്ഥം ലഭിക്കുന്നതിനു മുന്‍പ് തന്നെ, ചില മനുഷ്യര്‍ എഴുതിയുണ്ടാക്കിയ മറ്റൊരു വേദ പുസ്തകത്തില്‍ ഇതിനെക്കാളും നല്ല രീതിയില്‍ ശാസ്ത്രീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ ലഭ്യമാണ് എന്ന് പറയണം എന്ന് തോന്നിയത് കൊണ്ട് ബൈബിളിലെ വാക്യങ്ങള്‍ ഉപയോഗിച്ച് എന്നേയുള്ളൂ.

താങ്കള്‍ വിശദീകരിച്ചത് ഒരു ക്രിസ്തുമത വിശ്വാസി ആ വാക്യത്തിനു നല്‍കുന്ന അര്‍ഥം. വേണമെങ്കില്‍ ഞാന്‍ എഴുതിയ രീതിയിലും ആരെങ്കിലും ആ വാക്യങ്ങള്‍ക്കു അര്‍ഥം നല്‍കി അവ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ തെളിവാണ് എന്ന് വ്യാഖ്യാനിച്ചാല്‍, ഖുര്‍ ആനില്‍ ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറയുന്നവര്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയുവാന്‍ വേണ്ടി ചെയ്തു എന്നേയുള്ളൂ, ഒപ്പം ചിലരുടെ പൊള്ളയായ അവകാശ വാദങ്ങളുടെ പൊയ് മുഖം ചിലരെങ്കിലും മനസ്സിലാക്കുമല്ലോ എന്നും കരുതി.

ഞാന്‍ ഇവിടെ സൂചിപ്പിച്ച ഖുര്‍ആന്‍ വാക്യങ്ങളും ബൈബിള്‍ വാക്യങ്ങളും പരിശോധിച്ചാല്‍, ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടില്‍ ഖുര്‍ആനില്‍ എഴുതപ്പെട്ടതിനേക്കാള്‍ മെച്ചമായ ശാസ്ത്രീയ സത്യങ്ങളാണ് ബൈബിളിലെ ക്രിസ്തുവിനു മുന്‍പ് ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ആമോസ് പ്രവാചകന്റെ പുസ്തകത്തിലും ക്രിസ്തുവിനു മുന്‍പ് രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട സുഭാഷിതങ്ങളിലും ഉള്ളത് എന്ന് മനസ്സിലായി കാണുമല്ലോ?

john smith said...

"ജീവന്‍െറ ഉറവകള്‍ " എന്നത് "നന്മ" എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ... തിന്മ പുറപ്പെടുവിക്കാതിരിക്കാന്‍ ഹൃദയത്തെ "ജാഗരൂകതയോടെ കാത്തുസൂക്‌ഷിക്കുക" എന്നാണു ലേഖകന്‍ പറയുന്നത്

നന്മയും തിന്മയും പുറപ്പെടുന്നത് ഒരാളുടെ മനസ്സിൽ നിന്നാണ്. ഹൃദയത്തിൽ നിന്നാണെന്നു ലേഖകന്‍ പറഞ്ഞാൽ എങ്ങനെ ശരിയാകും?. പോട്ടെ ആലങ്കാരികമായി പറഞ്ഞതാണെന്നു കരുതാം.

"വിജ്ഞനും ഭോഷനും തമ്മിലുള്ള അന്തരം പ്രത്യേകം എടുത്തുകാണിക്കുന്നു". ശരിയാണ്

തനിക്ക് രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട ദൈവത്തിന്റെ കൽപ്പന ഭാര്യമാരുടെ വാക്കുകേട്ട് ധിക്കരിക്കാൻ ധൈര്യം(അതോ ഭോഷത്തമോ?) കാട്ടിയ ഒരാളുടെ ലേഖനമാണത്.

Fazil said...

"മാറിടങ്ങളിലാണ് ഹൃദയം ഉള്ളത്", "ജീവന്‍െറ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌" തുടങ്ങിയവ ഖുര്‍ആനും ബൈബിളും കണ്ടെത്തിയ ശാസ്ത്ര സത്യങ്ങള്‍ ആണെന്ന് എവിടെയാണ് അവകാശപ്പെട്ടിട്ടുള്ളത്?

മഴ എങ്ങനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായിത്തന്നെ ബൈബിള്‍ വിശദീകരിക്കുന്ന വേറെ ഭാഗങ്ങള്‍ ഉണ്ടല്ലോ. അതെല്ലാം താങ്കള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ?

Fazil said...

Following...

YUKTHI said...

@ ഫാസില്‍,

ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണ് മാറിടങ്ങളിലാണ് ഹൃദയം ഉള്ളത് എന്നതും ഖുര്‍ആന്‍ വെളിപ്പെടുത്തിയ ശാസ്ത്രസത്യം ആണ് എന്ന് അവകാശപ്പെട്ടത്.

മഴ എങ്ങനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായിത്തന്നെ ബൈബിള്‍ വിശദീകരിക്കുന്ന വേറെ ഭാഗങ്ങള്‍ ഞാന്‍ കണ്ടില്ല, നിങ്ങള്‍ കണ്ടുവെങ്കില്‍ അതുകൂടി ഇവിടെ കൂട്ടിച്ചേര്‍ക്കാം. ഏതു പുസ്തകം എത്രാം വാക്യം എന്ന വ്യക്തമായ രീതിയില്‍ ഫാസില്‍ ഇവിടെ എടുത്തെഴുതിക്കൊള്ളൂ

Fazil said...

YUKTHI said...
@ ഫാസില്‍,

ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണ് മാറിടങ്ങളിലാണ് ഹൃദയം ഉള്ളത് എന്നതും ഖുര്‍ആന്‍ വെളിപ്പെടുത്തിയ ശാസ്ത്രസത്യം ആണ് എന്ന് അവകാശപ്പെട്ടത്.


ഇസ്ലാമിക പണ്ഡിതര്‍ ഇങ്ങനെ ഒരു അവകാശവാദം ഉന്നയിചിട്ടുണ്ടെങ്കില്‍ അതിലേക്കുള്ള reference നല്‍കൂ.

മഴയെപ്പറ്റിയുള്ള മറ്റു ബൈബിള്‍ ഭാഗങ്ങള്‍.

Amos 5:8, Isaiah 55:10-11, Job 36:26-28.