Friday, January 14, 2011

ബൂലോകത്ത് ഉടുതുണി പൊക്കി കാണിക്കുന്നവര്‍...

മലയാളം ബ്ലോഗ്‌ ദിനംതോറും കൂടുതല്‍ കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. പലരും സ്വന്തം ചിത്രവും വ്യക്തി വിവരണങ്ങളും ഉള്‍പ്പെടെ ബ്ലോഗുകളില്‍ എഴുതുമ്പോള്‍ കാല-ദേശ അതിര്‍വരമ്പുകള്‍ക്കു പ്രസക്തി ഇല്ലാത്ത ബൂലോകത്ത് സ്വന്തം പേരിനോ മേല്‍വിലാസത്തിനോ യാതൊരു പ്രസക്തിയും നല്‍കേണ്ടതില്ല എന്ന് കരുതുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഇഷ്ട്ടമുള്ള അപരനാമങ്ങളില്‍ ബൂലോകത്ത് ജീവിക്കുന്നു.

കലാസാഹിത്യ രചനകള്‍ക്ക് പുറമേ സമകാലിക ലോകത്തിലെ മിക്കവാറും എല്ലാത്തരം വിഷയങ്ങളും ഇവിടെ ചര്‍ച്ച ആകാറുണ്ട്. വളരെ വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കും ബൂലോകം സാക്ഷ്യം വഹിക്കാറുണ്ട്. സ്വന്തം വിശ്വാസം മാത്രം ശരിയാണെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ എല്ലാം തെറ്റുകള്‍ ആണെന്നും കരുതുന്ന ചില മതവിശ്വാസികളും, മതവിശ്വാസികളുടെ ഇത്തരം "വിശ്വാസം" ശരിയല്ല എന്ന് കരുതുന്നവരും തമ്മിലുള്ള വാശിയേറിയ വാക്ക്പയറ്റുകള്‍ ഇന്ന് മലയാള ബൂലോകത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാക്ക്പയറ്റുകള്‍ പലപ്പോഴും അതിരുകള്‍ ഭേദിക്കുന്ന കാഴ്ചകള്‍ ധാരാളം കാണുവാന്‍ സാധിക്കും.

ഒരു വ്യക്തി അവതരിപ്പിക്കുന്ന ഏതെങ്കിലും ഒരു ആശയത്തെ മറ്റൊരു വ്യക്തി ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യുമ്പോള്‍, അത്തരം എതിര്‍പ്പുകള്‍ക്കുള്ള മറുപടികളേക്കാള്‍ അധികമായി എതിവാദം ഉന്നയിക്കുന്ന വ്യക്തികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയാണ് പലപ്പോഴും കണ്ടുവരുന്നത്. സ്വന്തം ആശയത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ അവയ്ക്കുള്ള വിശദീകരണങ്ങള്‍ അല്ല പലപ്പോഴും ചോദ്യം ചെയ്യുന്നവരോട് നല്‍കുക, പരിഹാസവും അധിക്ഷേപവും ആയിരിക്കും. താന്‍ സംസാരിക്കുന്നത് വലിയൊരു സമൂഹത്തോട് ആണെന്നും സ്വന്തം വാക്കുകളില്‍ പ്രതിഫലിക്കുന്നത് തന്റെ തന്നെ സംസ്ക്കാരവും വ്യക്തിത്വവും ആണെന്നും ഉള്ള സാമാന്യബോധം പലപ്പോഴും ഇത്തരം ആളുകള്‍ക്ക് ഉണ്ടാവാറില്ല.

ഈ ബൂലോകം ഒരു നാല്‍ക്കവല ആണെങ്കില്‍, ഇതുവഴി കടന്നു പോകുന്നവരെ നോക്കി സ്വന്തം ഉടുതുണി പൊക്കി കാണിച്ചു "പ്രദര്‍ശനം" നടത്തുന്ന പലരും ഈ കവലയില്‍ ഉണ്ട്. സ്വന്തം പ്രൊഫൈലില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന് എഴുതിയിരിക്കുന്ന ഒരു വ്യക്തി, എനിക്ക് നേരെ ഇത്തരത്തില്‍ നടത്തിയ ചില ഉടുതുണി പൊക്കി പ്രദര്‍ശനങ്ങള്‍:

മുസ്‌ലിംകളില്‍ അത്യപൂര്‍വ്വം ചില ചപല മനസ്കര്‍ നടത്തിയ ഒറ്റപ്പെറ്റ ചില അക്രമങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കേണ്ട ഒരു ഇഷ്യൂ ആയി താങ്കള്‍ക്ക് തോന്നുനത് താങ്കലേ ബാധിച്ച ഏത് മാനസിക രോഗത്തിന്റെ ഫലമാണെന്നാണ്‌ ഞാന്‍ അന്വേഷിക്കുന്നത്. ഒരിത്തിരി ദയവിന്‌ വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കുന്ന സമുദായത്തെ ഇനിയും കുതിര കയറാതിരിക്കാന്ള്ള മനുഷ്യത്വം ഇനി എന്നാണ്‌ താങ്കളേപ്പോലുള്ള അതിതീവ്ര മതേതര കപട വേഷക്കാര്‍ക്കുണ്ടാവുക എന്നാണ്‌ ഞാന്‍ ചോദിക്കുന്നത്. ആ ചോദ്യം താങ്കളെപ്പോലുള്ള നപുംസകങ്ങളെ അലോസരപ്പെടുത്തുമെന്നറീയാം.

5 comments:

പ്രതികരണൻ said...

മാഷേ, ഇത്തരമൊരു സംഭവത്തെക്കുറിച്ച് കുറേനാൾ മുമ്പ് ഞാനും ഒരു പോസ്റ്റ് ( ‘ബ്ലോഗുലകത്തിലെ അനാശാസ്യപ്രവണതകൾ‘)ഇട്ടിരുന്നു.

kARNOr(കാര്‍ന്നോര്) said...

ശരിയാണ്.. മാന്യമായി ചർച്ച തുടങ്ങുന്നവർ പോലും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതു കാണാം ,, “അതേപ്പറ്റി എനിക്കറിയല്ല സഹോദരാ“ എന്നു പറയേണ്ട സമയത്താണ് പലപ്പോഴും ഈ മുഖം പുറത്തെടുക്കുന്നത്. നമ്മൾ വിശ്വസിക്കുന്ന മതത്തേപ്പറ്റിയായാലും എല്ലാം അറിയില്ലെങ്കിൽ അതു തുറന്നുപറയുന്നതു തന്നെയാവും മാന്യത.

KP said...

Thank you for the comment in Husain's blog related to cancer and religion..

Subair said...

ബൂലോഗത്തെ അറിയപ്പെടുന്ന മത വര്‍ഗീയ വാദികള്‍ക്ക് വേണ്ടി വക്കാലതെടുക്കുന്ന താങ്കള്‍ തെന്നെ ഇത് പറയണം..

YUKTHI said...

@ സുബൈര്‍,

ഞാന്‍ ആരുടേയും വക്കാലത്ത് എല്ക്കാറില്ല. എനിയ്ക്ക് ശരി എന്ന് തോന്നുന്നവ ഞാന്‍ പറയുന്നു. ഒരു പൊതുവേദിയില്‍ അഭിപ്രായം പറയുമ്പോള്‍ പാലിക്കേണ്ടുന്ന സാമാന്യ മര്യാദകള്‍ ഞാന്‍ പാലിക്കാറുമുണ്ട്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും എഴുതാറുമില്ല.


@ പ്രതികരണൻ / kARNOr(കാര്‍ന്നോര്) / KP

അഭിപ്രായങ്ങള്‍ക്ക് നന്ദി.